ചെറുതുരുത്തി ടൗൺ ജുമാമസ്ജിദ്: ഹുസൈൻ സഖാഫി - 8.00 ചെറുതുരുത്തി യതീംഖാന - അബ്ദുൽ സമദ് ഫൈസി - 8.30 നെടുമ്പുര ജുമാമസ്ജിദ് - സക്കറിയ ഫൈസി - 7.30 നെടുമ്പുര വെസ്റ്റ് മസ്ജിദ് - അബൂബക്കർ സിദ്ദീഖ് മിസ്ബാഹി - 8.30 താഴപ്ര ജുമാമസ്ജിദ് - സിദ്ദിഖ് അംജതി - 8.30 ചെറുതുരുത്തി ഒന്നാം മൈൽസ് മസ്ജിദ് - അബൂബക്കർ ഹക്കീം സഖാഫി - 8.00 അത്തിക്കപ്പറമ്പ് മസ്ജിദ് - മൻസൂർ അലി - 8.30 ആറ്റൂർ ജുമാമസ്ജിദ് - ഹംസ അൻവരി - 7.30 വെട്ടിക്കാട്ടിരി ജുമാമസ്ജിദ് - അബ്ദുൽ സലാം അഹ്സനി - 8.00 കലാമണ്ഡലം ജുമാമസ്ജിദ് - ഷറഫുദ്ദീൻ സഖാഫി - 8.00. വിദ്യാർഥികൾക്ക് ബോധവത്കരണവുമായി ജനമൈത്രി പൊലീസ് ചെറുതുരുത്തി: ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിനായി ആൻറി റാഗിങ്, പോക്സോ നിയമം, മൊബൈൽ ദുരുപയോഗം എന്നിവയെ കുറിച്ച് േബാധവത്കരണ ക്ലാസ് നടത്തി. അഡീഷനൽ എസ്.െഎ കെ.ഒ. പോൾസൺ, എ.എസ്.െഎ അബ്ദുൽ ഖാദർ സി.പി.ഒമാരായ രഘു, അനസ് എന്നിവർ നേതൃത്വം നൽകി. ചെറുതുരുത്തി: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചത് ബി.ജെ.പിക്ക് കള്ളനോട്ടടിക്കാൻ വേണ്ടിയെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. തൊഴുപ്പാടം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ റിലീഫ് കാരുണ്യവും പൊതുപരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള സ്നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എ. ഹംസ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.യു. ആരിഫ, പി.എം. അമീർ, പി.എം. മുസ്തഫ, വി.െഎ. റസാഖ്, ഉണ്ണീൻകുട്ടി മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.