റോഡിൽ അപകടഭീഷണിയായി വൈദ്യുതി തൂണുകൾ

ആമ്പല്ലൂർ: വരന്തരപ്പിള്ളി- ആമ്പല്ലൂർ . റോഡിനോട് ചേർന്നാണ് ഇവ നിൽക്കുന്നത്. മെക്കാഡം ടാറിങ് പൂർത്തീകരിച്ച ആമ്പല്ലൂർ മുതൽ പള്ളിക്കുന്ന് വരെയുള്ള ഭാഗങ്ങളിലാണ് ഈ പ്രശ്നം. പത്ത് മീറ്ററിന് താഴെ മാത്രം വീതിയുള്ള റോഡാണിത്. വൈദ്യുതി തൂണുകൾമൂലം ഇരുദിശയിൽനിന്ന് ഒരോസമയം വാഹനങ്ങൾവന്നാൽ സുഗമമായി കടന്നു പോകാൻ കഴിയില്ല. നൂറിലേറെ സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്. വളവുകളിൽ റോഡിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതി കാലുകൾ അപകട ഭീഷണി ഉയർത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഈ റോഡിൽ അഞ്ച് അപകടങ്ങളുണ്ടായി. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വേഗ നിയന്ത്രണ, ദിശാസൂചക ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് മറ്റ് കാരണങ്ങളാണ്. റോഡിന് വീതി കൂട്ടുകയോ തൂണുകൾ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.