തൃശൂർ: യോഗ മതപരമല്ലെന്നും മതപരമാക്കി മാറ്റാനുള്ള സങ്കുചിത നീക്കം പ്രതിരോധിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്. യോഗ അസോസിയേഷന് ഓഫ് തൃശൂർ സംഘടിപ്പിച്ച യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. പ്രശാന്ത്, ട്രഷറര്‍ പി.ഐ. ബാബു, പരിശീലകരായ കല പത്മകുമാര്‍, പി.സി. ദിവ്യ, പ്രമോദ്, ടി.കെ. സുരേഷ്കുമാര്‍, ബിനിത, സതീഷ് മാങ്കഴി, അശോകന് പന്തലൂര്‍ എന്നിവര്‍ നേതൃത്വം നല്കി. യോഗ ശാസ്ത്രമാണെന്നും അത് നിത്യജീവിതത്തിെൻറ ഭാഗമാക്കണമെന്നും കലക്ടർ ഡോ. എ. കൗശികൻ. ബ്രഹ്മയോഗ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോസഫ് മുണ്ടശേരി, കെ.വി. സുബ്രഹ്മണ്യൻ, രവികുമാർ ഉപ്പത്ത്, കെ.എം. സജീവ് എന്നിവർ സംസാരിച്ചു. യോഗാചാര്യരായ കോമളകുമാർ, ഡോ. സതീദേവി സിങ്, പ്രീത ബാല എന്നിവരെ ആദരിച്ചു. ആരോഗ്യ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ യോഗദിനം ആചരിച്ചു. തൃശൂർ ഗവ. നഴ്സിങ് കോളജിൽ സർവകലാശാല രജിസ്ട്രാർ ഡോ. എം.കെ. മംഗളം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലത സംസാരിച്ചു. കേരള കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എസ്. ലീനാമാരി അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഡയറക്ടർ ഡോ. ടി. പ്രദീപ്കുമാർ, ഹോർട്ടികൾചർ കോളജ് അസോ. ഡീൻ ഡോ. ജോർജ് തോമസ്, വിദ്യാർഥിക്ഷേമ ഡയറക്ടർ ഡോ. ടി.ഐ. മനോജ്, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ഡോ. ബെറിൻ പേത്രാസ് എന്നിവർ സംസാരിച്ചു. മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സും നെഹ്റു യുവകേന്ദ്രയും സംയുക്തയി സംഘടിപ്പിച്ച യോഗ ദിനാചരണം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. സെൻറ്തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടൻ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല കോ ഓഡിനേറ്റർ ജയിൻ ജോർജ്, എൻ.എസ്.എസ് ജില്ല കോ ഓഡിനേറ്റർ പ്രഫ. കെ.എൻ. രമേഷ്, ഡോ. പോൾസൺ മാത്യു, ഡോ. ജിജു എ. മാത്യു, എൻ.സി.സി ഓഫിസർ െലഫ്. സാബു, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. ടോയ്, ബിജു ആട്ടോർ, ഒ. നന്ദകുമാർ, കെ.എസ്. അമ്പാടി എന്നിവർ സംസാരിച്ചു. ജില്ല ഭാരതീയ ചികിത്സവകുപ്പ്, ഹോമിയോപ്പതി എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ ജവഹർ ബാലഭവനിൽ നടന്ന ദിനാചരണം ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡി.എം.ഒ ഡോ. ഷീല കാറളം അധ്യക്ഷത വഹിച്ചു. നാഷനൽ ആയുഷ് മിഷൻ പദ്ധതിയായ ആയുഷ് വെൽനസ് സെൻറർ, ആയുഷ് ഗ്രാമം, ജില്ല ആയുർവേദ ആശുപത്രിയിലെ യോഗ യൂനിറ്റ് എന്നീ ഘടകങ്ങളുടെ സഹകരണത്തോടെ യോഗപരിശീലനവും യോഗ കോർത്തിണക്കിയ നൃത്താവിഷ്കാര അവതരണവും നടന്നു. യോഗ-വാക്കത്തൺ പ്രചാരണ ജാഥ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് േബ്ലാക്ക് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത്, ഡോ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. കലക്ടറേറ്റിൽ ‘ജീവിതശൈലീരോഗ നിയന്ത്രണത്തിന് യോഗ’ ശിൽപശാല സംഘടിപ്പിച്ചു. ഡോ. റെനി, ഡോ. റോണിഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.