കൊടുങ്ങല്ലൂർ

മദ്യശാലക്ക് കെട്ടിടം നൽകില്ലെന്ന് ഉടമയുടെ ഉറപ്പ്; സമരം അവസാനിച്ചു ശ്രീനാരായണപുരത്ത് പൂട്ടിയ വിദേശമദ്യശാലയാണ് പോഴങ്കാവിൽ തുറക്കാൻ ശ്രമിച്ചത് : ശ്രീനാരായണപുരം പോഴങ്കാവിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരായ ജനകീയ സമരത്തിന് നാടകീയ പര്യവസാനം. കെട്ടിട ഉടമയായ വിജീന്ദ്രനാഥ് പ്രതിഷേധ യോഗത്തിലേക്കെത്തി കെട്ടിടം മദ്യശാലക്ക് നൽകില്ലെന്ന് ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മദ്യശാല വിരുദ്ധ സമരം അഞ്ചാംദിവസത്തിലേക്ക് കടന്നപ്പോഴാണ് സമരം അവസാനിച്ചത്. അതേസമയം വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കാനും സമിതി തീരുമാനിച്ചു. സമരത്തിന് ഭൂരിഭാഗവും സി.പി.എം നേതാക്കളും അണികളുമായിരുന്നു. ശ്രീനാരായണപുരത്ത് പൂട്ടിയ വിദേശമദ്യശാലയാണ് മതിൽമൂലയിലും, പൊക്കളായിയിലും നടത്തിയ ശ്രമത്തിന് ശേഷം പോഴങ്കാവിൽ തുറക്കാൻ ശ്രമിച്ചത്. പൊതുയോഗം ജില്ല പഞ്ചായത്തംഗം നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.അബീദലി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ബി.ജി. വിഷ്ണു, ലളിത, ജയാസുനിൽരാജ്, ഷീലബാബു, എം.എസ്.േമാഹനൻ, സംഘടനാ പ്രതിനിധികളായ വി.മനോജ്, പുഷ്പാശ്രീനിവാസൻ, തങ്കമണി അയ്യപ്പൻ, ആർ.ബി.മുഹമ്മദലി, ടി.കെ. രമേഷ്ബാബു, ദേവദാസ്, ഹനോയ്, ടി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.