തൃശൂര്‍: ഇന്ത്യ–നേപ്പാള്‍ സാമ്പത്തിക സൗഹൃദ സഹകരണത്തിെൻറ ഭാഗമായി ഏര്‍പ്പെടുത്തിയ ഏഷ്യ–പസഫിക് എക്സലന്‍സി അവാര്‍ഡ് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.എസ്. ഹംസക്ക്. കാല്‍ നൂറ്റാണ്ട് കാലത്തെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മലബാര്‍ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ്ടെക്നോളജി ചെയര്‍മാന്‍, ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്കൂൾ, അറഫ ബി.എഡ് കോളജ്, അറഫ ആർട്സ് ആൻഡ് സയന്‍സ് കോളജ്, അറഫ സ്പീച്ചിങ് ആൻഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എസ്.എഫ്.ഐ.എല്‍ മുന്‍ ചെയര്‍മാനുമാണ്. ഇൗമാസം 16 ന് നേപ്പാളിലെ കാട്മണ്ഡുവില്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി ശ്രീകൃഷ്ണ ബഹദൂര്‍ മഹാനയുടെ അധ്യക്ഷതയില്‍ നേപ്പാള്‍ പ്രസിഡൻറ് അവാര്‍ഡ് കൈമാറും. നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പൂരി ഇന്ത്യന്‍ കേന്ദ്ര മന്ത്രി ഭീഷ്മ നാരായണ്‍ സിങ് തുടങ്ങി ഏഷ്യാ പസഫിക് രാജ്യങ്ങളിലെ നിരവധി സ്ഥാനപതിമാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.