വടക്കാഞ്ചേരി: നഗരസഭയിലെ നടുത്തറ പാടം ഭൂമാഫിയ ൈകയടക്കി മണ്ണിട്ട് നികത്തുന്നു. തലപ്പിള്ളി താലൂക്ക് ഓഫിസിന് സമീപെത്ത ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിന് പിറകിൽ ഏക്കർ കണക്കിന് പാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. തടയാൻ ശ്രമിച്ച ഇരുമ്പറനെല്ലൂർ സജിൽ (32), മൂടുകുളങ്ങര പ്രബിൻ (35) എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രി മർദനമേറ്റത്. പ്രദേശവാസിയെ ബിനാമിയാക്കിയാണ് പാടം വാങ്ങിക്കൂട്ടുന്നത്. രാത്രിയിൽ ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ട പരിസരവാസികളായ യുവാക്കൾ പാടശേഖരത്തിലെത്തി മണ്ണ് തട്ടുന്നത് തടഞ്ഞതാണ് മർദനത്തിൽ കലാശിച്ചത്. പാടശേഖരത്തിന് സമീപത്ത് വീടുകളില്ലാത്തതിനാൽ സമീപവാസികളെ വിളിച്ചുകൂട്ടുമ്പോഴേക്കും മണ്ണ് സംഘം കടന്നു. ഭൂവുടമയുടെ പേരിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ആക്രമണത്തിനിരയായ യുവാക്കൾ പറഞ്ഞു. റവന്യൂ-, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് അനധികൃത നികത്തലെന്നും സമീപവാസികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.