ഡിപ്ലോമ ഇൻ ലോക്കൽ ഗവേണൻസ്​: ആദ്യ ബാച്ചിെൻറ പഠനം പൂർത്തിയായി

മുളങ്കുന്നത്തുകാവ്: ഗ്രാമപഞ്ചായത്തുകളിലെ സൂപ്പർവൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ ബഹുമുഖ നൈപുണ്യം വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങളിൽ പ്രഫഷനലിസം കൊണ്ടുവരുന്നതിനും കില നടപ്പിലാക്കിയ ഡിപ്ലോമ ഇൻ ലോക്കൽ ഗവേണൻസ് കോഴ്സി​െൻറ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. പഞ്ചായത്തീരാജ് നിയമം, വ്യക്തിത്വ വികസനം, മാനേജ്മ​െൻറ് നൈപുണികൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളാണ് കോഴ്സി​െൻറ ഭാഗമായി പഠിപ്പിച്ചത്. ഒരാൾ സർക്കാർ ജീവനക്കാരനാകുന്നതോടെ പഠനം നിലക്കുന്നുവെന്നും വായന മരിക്കുന്നുവെന്നുമുള്ള കാഴ്ചപ്പാട് മാറ്റി തുടർപഠന സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് വിഭാവനം ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്വെയറി​െൻറ സഹായത്തോടെയുള്ള ഓൺലൈൻ പഠനവും മാസത്തിൽ രണ്ടുദിവസം കിലയിൽ താമസിച്ചുള്ള പഠനവുമാണ് സംഘടിപ്പിച്ചത്. ആറുമാസത്തെ കോഴ്സിൽ 17പേരാണ് പഠനം പൂർത്തിയാക്കിയത്. കിലയിൽ സംഘടിപ്പിച്ച കോൺെവാക്കേഷൻ ചടങ്ങിൽ ഡയറക്ടർ ഡോ. ജോയ് ഇളമൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിപ്ലോമ കോഴ്സിലെ വിജയികളെ ഭാവിയിൽ കിലയുടെ എക്സ്റ്റെൻഷൻ ഫാക്കൽറ്റികളാക്കുന്ന കാര്യം പരിഗണിക്കുമെന്നും താൽപര്യമുള്ളവർക്ക് ഗവേഷണത്തിന് സൗകര്യം ഒരുക്കുമെന്നും കില ഡയറക്ടർ അറിയിച്ചു. കോഴ്സ് ഡയറക്ടർ ഡോ. ജെ.ബി. രാജൻ അധ്യക്ഷനായിരുന്നു. അപർണ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എസ്.കെ. ബിജു, കെ.പി.എം. ഹാഷിം എന്നിവർ സംസാരിച്ചു. സാങ്കേതിക വിദഗ്ധൻ ശ്രീകാന്ത്, അനൂപ്, ഫെമിന ജോയ്, ആൽജോ സി. ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.