യുവാവ് േക്ഷത്രക്കുളത്തിൽ മുങ്ങിമരിച്ചു

തൃശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പട്ടിക്കാട് ചെമ്പൂത്ര കിടുങ്ങാപ്പിള്ളി പ്രേമചന്ദ്ര​െൻറ മകൻ പ്രശാന്താണ് (33) മരിച്ചത്. അയ്യന്തോൾ തൃക്കുമാരംകുടം ക്ഷേത്രക്കുളത്തിൽ ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം. പി.എസ്.സി പരിശീലനത്തിനായി അയ്യന്തോളിലെ ലോഡ്ജിൽ താമസിച്ചിരുന്ന പ്രശാന്ത് കുളിക്കാനിറങ്ങിയതായിരുന്നു. കാൽ കുഴഞ്ഞതിനെ തുടർന്ന് മുങ്ങിത്താഴുകയായിരുെന്നന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. മാതാവ്: പരേതയായ രതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.