കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാറിെൻറ ആർദ്രം ആരോഗ്യ പദ്ധതിയിലേക്ക് മതിലകത്തെ കൂളിമുട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തെ തെരഞ്ഞെടുത്തു. കയ്പമംഗലം മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്. മത്സ്യത്തൊഴിലാളികളും കർഷകരും ഏറെയുള്ള പ്രദേശത്ത് ആരോഗ്യപദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ 18 കേന്ദ്രങ്ങളെയാണ് ആർദ്രം പദ്ധതിക്കായി തെരഞ്ഞെടുത്തത്. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കും. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സംഘാടക സമിതി ചേർന്നു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുവർണ ജയശങ്കർ, എം.എ. വിജയൻ, ലൈന അനിൽ, വി.എസ്. രവീന്ദ്രൻ, അനി റോയ്, ബിന്ദു സന്തോഷ്, പാപ്പിനിവട്ടം ബാങ്ക് വൈസ് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ , മെഡിക്കൽ ഓഫിസർ ഡോ. ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി രക്ഷാധികാരികളായി ഇ.ടി. ടൈസൺ എം.എൽ.എ, കെ.കെ. അബീദലി, പി.കെ.ചന്ദ്രശേഖരൻ, പി.വി.മോഹനൻ, പി.ജി.അരവിന്ദാക്ഷൻ എന്നിവരെയും ചെയർമാനായി ഇ.ജി. സുരേന്ദ്രൻ, ജനറൽ കൺവീനറായി ഡോ. ഷാജി എന്നിവരെയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.