ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിലെ 45ാം നമ്പർ റേഷൻ കടയിലെ കാർഡുകൾ തിങ്കളാഴ്ച പാലംകടവ് കാരയിൽ പ്ലാസയിലും നാട്ടിക പഞ്ചായത്തിലെ 118 -ാം നമ്പർ റേഷൻ കടയിലെ കാർഡുകൾ തിങ്കളാഴ്ച നാട്ടിക റേഷൻ ഷോപ്പ് പരിസരത്തും 111, 116 നമ്പർ റേഷൻ കാർഡുകൾ ചൊവ്വാഴ്ച ചേർക്കര യു.പി സ്കൂളിലും ഗുരുവായൂർ നഗസഭയിലെ 35-ാം നമ്പർ റേഷൻ കടയിലെ കാർഡുകൾ ചൊവ്വാഴ്ച ബ്രഹ്മകുളം റേഷൻ ഷോപ്പ് പരിസരത്തും വിതരണം ചെയ്യും. പുന്നയൂർ പഞ്ചായത്തിലെ 230ാം -നമ്പർ റേഷന്‍ കടകയിലെ കാർഡുകൾ ചൊവ്വാഴ്ച എടക്കഴിയൂർ ഖാദിരിയ്യ റോഡിലെ ഖാദിരിയ്യ മദ്രസയിലും വെങ്കിടങ്ങ് പഞ്ചായത്തിലെ 222 നമ്പർ റേഷൻ കടയിലെ കാർഡുകൾ ചൊവ്വാഴ്ച പാടൂർ മദ്രസ ഹാളിലും വിതരണം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയാണ് വിതരണം സമയം. പുതിയ റേഷൻ കാർഡ് ലഭിക്കാനായി നിലവിെല റേഷൻ കാർഡ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി കാർഡുടമയോ, കാർഡുടമ നിയോഗിച്ച, കാർഡിൽ ഉൾപ്പെട്ട മറ്റേതെങ്കിലും അംഗമോ ഹാജരാകണം. അന്ത്യോദയ, മുൻഗണന കാർഡ് എന്നിവക്ക് കാർഡ് ഒന്നിന് 50 രൂപയും മുൻഗണനേതര കാർഡ്, മുൻഗണനേതര കാർഡ് സബ്‌സിഡി കാർഡ് എന്നിവക്ക് 100 രൂപയും കാർഡ് കൈപ്പറ്റുന്നതിനായി കൊണ്ടുവരണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.