കൊടുങ്ങല്ലൂർ: പുതിയ അധ്യയന വർഷം പൊതുവിദ്യാലയങ്ങളിലേക്ക് ഒന്നര ലക്ഷം വിദ്യാർഥികൾ കടന്നുവന്നതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സർക്കാറിെൻറ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിനകം സംസ്ഥാനത്ത് വീടില്ലാത്തവർക്കെല്ലാം വീട് നൽകുമെന്നും നവകേരളം സൃഷ്ടിക്കുകയാണ് എൽ.ഡി.എഫിെൻറ ലക്ഷ്യെമന്നും മന്ത്രി പറഞ്ഞു. വി.ആർ.സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, പി.കെ. ഡേവീസ്, എം. രാജേഷ്, അമ്പാടി വേണു, സി.സി. വിപിൻ ചന്ദ്രൻ, ടി.കെ. ഉണ്ണികൃഷ്ണൻ, പ്രഫ. കെ. അജിത, ഡേവീസ് പാറേക്കാട്ട്, സന്തോഷ് താണിയത്ത്, കെ.കെ. ഒൗസേപ്പുണ്ണി, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, കെ.ആർ. ജൈത്രൻ, ടി.എം. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.