ചെന്ത്രാപ്പിന്നി: ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം ചിറക്കൽ, ചെറുപുഴ ശുദ്ധജല പദ്ധതി നിലച്ചു. പദ്ധതി സ്തംഭനാവസ്ഥയിലായതോടെ സർക്കാറിന് നഷ്ടമാകുന്നത് കോടികൾ. കൊട്ടിഘോഷിച്ച് കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം നടത്തിയ പദ്ധതിയില്‍ ചെറുപുഴ തോട് കനോലി കനാലുമായി ബന്ധപ്പെടുന്ന മൂന്നിടങ്ങളില്‍ സ്ലൂയിസുകളും രണ്ട് പാലങ്ങളുമാണ് ആകെ നിർമിച്ചത്. സംരക്ഷണ ഭിത്തിയുടെയും വെള്ളം സംഭരിക്കുന്ന കിണറിെൻറയും നിർമാണം ഇതുവരെ തുടങ്ങിയില്ല. കിണർ നിർമിക്കുന്ന സ്ഥലത്തെ മണ്ണ് പദ്ധതി പ്രദേശത്തിന് അനുയോജ്യമല്ലെന്നും ഇവിടെ കിണർ നിർമാണം സാധ്യമല്ലെന്നും ഉേദ്യാഗസ്ഥർ വ്യക്തമാക്കിയതാണ് തർക്കത്തിന് കാരണം. സംരക്ഷണ ഭിത്തിക്കായി മണ്ണെടുത്തതുമൂലം കനോലി കനാലിെൻറ ഇരുവശവും ഇടിയുകയാണ്. മന്ത്രി വി.എസ്.സുനിൽകുമാർ കയ്പമംഗലം എം.എൽ.എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 4.8 കോടി ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. നിര്‍മാണം സ്തംഭിച്ചതോടെ പ്രദേശമാകെ വെള്ളക്കെട്ടിലായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച പദ്ധതി എം.എൽ.എയുടെയും കരാറുകാരെൻറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് പാതി വഴിയിലായതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡൻറ് ടി.കെ.നസീർ അധ്യക്ഷത വഹിച്ചു. പി.എസ്.ഷാഹിർ, വി.എസ്.ജിനേഷ്, പി.എ.ഗഫൂർ, ഇർഷാദ് വലിയകത്ത്, കെ.കെ.അന്‍വർ, വി.എ.ആശിഫ്, ശ്യാം കൃഷ്ണൻ, കെ.കെ.ഷാജഹാന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.