തൃശൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അയ്യന്തോൾ വെസ്റ്റ് യൂനിറ്റ് സംസ്ഥാന സെക്രട്ടറി വി.വി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി.ബി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.വി. ദശരഥൻ പുതിയ അംഗങ്ങൾക്ക് അംഗത്വ വിതരണം നിർവഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ കിഴക്കേപുരക്കൽ, േബ്ലാക്ക് പ്രസിഡൻറ് ജോസഫ് മുണ്ടശ്ശേരി, ബ്ലോക്ക് സെക്രട്ടറി ടി.കെ. ദയാനന്ദൻ, എം.കെ. രാമകൃഷ്ണൻ, സി. രാധമ്മ, കെ.കെ. ഉണ്ണികൃഷ്ണൻ, എൻ.എ. ശശിധരൻ, കെ.കെ. ഷാജകുമാരൻ, ദീപ അജിത് എന്നിവർ സംസാരിച്ചു. ആസിഡ് മാലിന്യ പ്രശ്നം: ഗ്രാമസഭയിൽ കൈയാങ്കളി ഒല്ലൂർ: മരത്താക്കര പുഴമ്പള്ളത്തെ ആസിഡ് മാലിന്യ പ്രശ്നത്തെച്ചൊല്ലി 23ാം വാർഡിൽ നടന്ന ഗ്രാമസഭയിൽ കൈയാങ്കളി. ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിപിൻ (35) എന്നയാൾ ഒല്ലൂർ പൊലീസിൽ പരാതി നൽകി. പുത്തൂർ പഞ്ചായത്തിൽപെട്ട പുഴമ്പള്ളം പ്രദേശത്തെ 23ാം വാർഡിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽനിന്ന് ആസിഡ് കലർന്ന മലിനജലം പുറത്തുവിടുന്നത് മൂലമുള്ള പ്രയാസങ്ങളെ കുറിച്ച് ശിവൻ കൊറ്റിക്കൽ പ്രമേയം അവതരിപ്പിച്ചു. ഇതിനെ പിന്തുണച്ച വിപിനെ ഹാളിലുണ്ടായിരുന്ന ചിലർ മർദിക്കുകയായിരുന്നു. മലിനീകരണം സംബന്ധിച്ച ആരോപണം നിലനിൽക്കുന്ന സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. ഇവിടെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ മലിനീകരണത്തെ തുടർന്ന് പുത്തൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, മറ്റൊരു രജിസ്ട്രേഷെൻറ മറവിൽ സ്ഥാപനം തുറന്ന് പ്രവർത്തിച്ചതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.