തൃശൂർ: ചരക്ക് സേവന നികുതി 18 ശതമാനമാക്കിയതിൽ പ്രതിഷേധിച്ച് ഗവ. കരാറുകാർ ആഗസ്റ്റ് 10ന് എല്ലാ ജില്ലകളിലും പൊതുമരാമത്ത് - ഇറിഗേഷൻ - തദ്ദേശ സ്വയംഭരണ ഒാഫിസുകളിലേക്ക് നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച് മാർച്ച് നടത്തുമെന്ന് ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജി.എസ്.ടി ഉൾപ്പെടുത്താതെ ടെൻഡർ ചെയ്ത എല്ലാ പ്രവൃത്തികൾക്കും വാറ്റ് അടിസ്ഥാനത്തിൽ നാല് ശതമാനം നികുതി മാത്രമെ ഇൗടാക്കാവൂ, ക്വാറി, ക്രഷർ മേഖലയിൽ ഉണ്ടായ വൻവിലവർധന പിൻവലിക്കാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ വർക്കിങ് പ്രസിഡൻറ് കെ.സി. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി െചന്നിക്കര, ഭാരവാഹികളായ കെ.എം. അക്ബർ, ജി. ത്രിദീപ്, എം.കെ. ഷാജഹാൻ, കെ. മൊയ്തീൻകുട്ടി ഹാജി, പി.െഎ. െഎസക്, ജോജി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.