തൃശൂർ: കോർപറേഷനിൽ പ്രതിപക്ഷ കക്ഷി നേതാവും, ഉപനേതാവും ഒറ്റപ്പെടുന്നു. ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള നീക്കം കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ തുടങ്ങി. ഡെപ്യൂട്ടി മേയർക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവിെൻറ പ്രസ്താവനക്ക് പിന്നാലെയാണ് ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കാൻ കൗൺസിലർമാർ സംഘടിക്കുന്നത്. കൗൺസിലിൽ കടമുറി കൈമാറ്റ വിഷയത്തിലൂടെ പരസ്യ ചേരിതിരിവിലെത്തിയതിെൻറ തുടർച്ചയാണ് പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പുകാരനുമായ എം.കെ.മുകുന്ദനും, ഉപനേതാവ് എ ഗ്രൂപ്പുകാരനായ ജോൺ ഡാനിയേലിനുമെതിരെ എല്ലാ കൗൺസിലർമാരും സംഘടിച്ചിരിക്കുന്നത്. ഇരുവരും ഭരണകക്ഷിയുമായി കൂട്ടുകെട്ടാണെന്നാണ് പ്രധാന ആരോപണം. വാടകമുറി ൈകമാറ്റത്തിൽ ലോബിയിങ്ങിൽ കൗൺസിലർമാർ അടക്കമുള്ളവരുണ്ടെന്ന ആക്ഷേപത്തിനിടെയാണ്, വാടകമുറി കൈമാറ്റത്തിൽ നിരക്ക് വർധന പാടില്ലെന്ന കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായവും ഉയരുന്നത്. വാടകമുറി കൈമാറ്റത്തിൽ ഭരണപക്ഷത്തോടൊപ്പമാണ് മുകുന്ദനും, ജോൺ ഡാനിയേലും നിന്നത്. ഇതാണ് പ്രശ്നം രൂക്ഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.