മൊബൈലിൽ വിഡിയോ പകർത്തി; ബി.ജെ.പി എം.പിക്ക്​ താക്കീത്​

മൊബൈലിൽ വിഡിയോ പകർത്തി; ബി.ജെ.പി എം.പിക്ക് താക്കീത് നേരേത്ത സഭക്കു പുറത്തെ ദൃശ്യം പകർത്തിയതിന് എ.എ.പി അംഗത്തെ വിലക്കിയിരുന്നു ന്യൂഡൽഹി: സഭയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയ ബി.ജെ.പി എം.പി അനുരാഗ് ഠാകുറിന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജ​െൻറ താക്കീത്. നേരേത്ത സമാന സംഭവത്തിൽ ആം ആദ്മി പാർട്ടി എം.പി ഭഗവന്ത് മന്നിന് സഭയിൽ രണ്ടു സെഷനുകളിൽ വിലക്കു നൽകിയ സ്പീക്കർ ബി.ജെ.പി അംഗത്തെ താക്കീത് ചെയ്ത് പ്രശ്നമൊതുക്കിയതിെനതിരെ പ്രതിപക്ഷം രംഗത്തുവന്നു. കഴിഞ്ഞ ദിവസം പാർലമ​െൻറിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോഴായിരുന്നു അനുരാഗ്ഠാകുർ രംഗം മൊബൈലിൽ പകർത്തിയത്. എന്നാൽ, പാർലമ​െൻറ് ഹാളിനു പുറത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനായിരുന്നു എ.എ.പി അംഗത്തെ ശിക്ഷിച്ചത്. രണ്ട് അംഗങ്ങൾക്ക് രണ്ടു തരം നടപടി അംഗീകരിക്കാനാവില്ലെന്നും അനുരാഗ് ഠാകുറിനെതിരെയും വിലക്കേർപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഠാകുറിനെതിരെ നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.