പുന്നയൂര്‍ക്കുളം: കോൾ കർഷകരുടെ ഗോഡൗൺ ൈകയേറിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിന് അതീതമായി കർഷകർ ഒന്നിക്കേണ്ടതുണ്ടെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. ബാങ്ക് ൈകയേറിയ കർഷകരുടെ ഗോഡൗണും ഓഫിസും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ച കൺെവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് കെട്ടിടം നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് സംഭരിച്ച നെല്ലിെൻറ തുക കര്‍ഷകര്‍ക്ക് ഉടൻ ലഭ്യമാക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച പലിശ രഹിത വായ്പ വഴി മുന്‍കൂര്‍ പണം ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഭാസ്‌കരന്‍, യു.എം. ഫാരിഖ്, മുസ്‌ലീംലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, കെ.വി. ധർമപാലന്‍, വി.കെ. യൂസഫ്, എന്‍.ആര്‍. ഗഫൂര്‍, സലീല്‍ അറയ്ക്കല്‍, മോഹനന്‍ മാമ്പറമ്പത്ത്, ഷെക്കീര്‍ കുമ്മിത്തറയില്‍, നിഷാര്‍ ഉപ്പുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. മാതൃവന്ദനവും ഗുരുപൂജയും പുന്നയൂര്‍ക്കുളം: ബാലഗോകുലത്തിെൻറ നേതൃത്വത്തില്‍ മാതൃവന്ദനവും ഗുരുപൂജയും നടത്തി. രാധ കുത്തൂര്‍ ഗുരുവന്ദനം നടത്തി. ജില്ല ഉപാധ്യക്ഷന്‍ കെ.എം. പ്രകാശന്‍, ജില്ലാ സമിതി അംഗം ടി. ബാബു, ടി. അശോകന്‍, സി.വി. പ്രസാദ്, എം.ജി. സുരേഷ്, വി.ജി. രഞ്ജിത്ത്, കെ.ബി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.