തൃശൂര്‍: എം.ബി.ബി.എസ് പ്രവേശന നടപടികൾ 25, 27,28 തീയതികളില്‍ ഗവ. മെഡിക്കല്‍ കോളജ് അലുമ്‌നി അക്കാദമിക് ഓഡിറ്റോറിയത്തില്‍ നടക്കും. അലോട്ട്മെൻറ് ലഭിച്ചവര്‍ രാവിലെ 9.30ന് അസ്സല്‍ രേഖകളുമായി ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, സെലക്ഷന്‍ മെമ്മോ, എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു/തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പാസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് രശീത്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിെവപ്പ് എടുത്ത രേഖകള്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, രണ്ട് ഫോട്ടോ, 50 രൂപയുടെ മുദ്രപ്പത്രം എന്നിവയുടെ അസ്സലുകള്‍ ഹാജരാക്കണം. നിയമിച്ചു തൃശൂർ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിെൻറ ചെയര്‍മാനായി കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടയം പുത്തന്‍പറമ്പില്‍ പി.കെ. കൃഷ്ണന്‍ നിയമിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.