മുംബൈയിൽ െഎ.എ.എസ്​ ദമ്പതികളുടെ മകൻ കെട്ടിടത്തിൽനിന്ന്​ വീണു​ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ െഎ.എ.എസ് ദമ്പതികളുടെ മകൻ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ െഡവലപ്മ​െൻറ് അതോറിറ്റി സി.ഇ.ഒ മിലിന്ദ് മയിസ്കർ, നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനീഷ മയിസ്കർ എന്നിവരുടെ മകൻ മൻമദ് മയിസ്കറാണ് (18) ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാവിലെ ഏഴിന് മറൈൻ ഡ്രൈവിലെ വീട്ടിൽനിന്നിറങ്ങിയ മൻമദിനെ അര മണിക്കൂറിനുശേഷം നപ്പൻസി റോഡിലെ ഉയർന്ന കെട്ടിടമായ ദരിയാ മഹലിൽനിന്ന് ചാടിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമരണത്തിന് കേസടുത്ത പൊലീസ് മൻമദി‍​െൻറ രണ്ട് സുഹൃത്തുകളെ ചോദ്യംചെയ്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മലബാർ ഹിൽ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.