പുതിയ ഹോമിയോ ഡിസ്പെൻസറികൾ മലബാറിന് ആശ്വാസമാകും ശ്രീകൃഷ്ണപുരം: സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പെൻസറികളിൽ മലബാർ മേഖലക്ക് മുൻഗണന. പാലക്കാട് (11), മലപ്പുറം (എട്ട്), കണ്ണൂർ (രണ്ട്), തൃശൂർ (ഒമ്പത്) എന്നിങ്ങനെ 30 ഡിസ്പെൻസറികളാണ് മേഖലക്ക് അനുവദിച്ചത്. ഇക്കഴിഞ്ഞ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. അനുമതി ഉത്തരവ് ജൂൈല 13നാണ് ഇറങ്ങിയത്. പുതിയ ഡിസ്പെൻസറികൾക്ക് ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഗ്രാമപഞ്ചായത്തുകൾതന്നെ കണ്ടെത്തണമെന്നാണ് ആയുഷ് വകുപ്പിെൻറ ഉത്തരവിലുള്ളത്. നിലവിലെ ഹോമിയോ ഡിസ്പെൻസറികളിൽ മിക്കവയും വാടക കെട്ടിടത്തിലാണ്. ഇവയിലാവട്ടെ അടിസ്ഥാന സൗകര്യങ്ങളില്ല. ഫാർമസിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നാഷനൽ ഹെൽത്ത് മിഷന് കീഴിൽ പ്രവർത്തിക്കുന്ന 28 ഹോമിയോ ഡിസ്പെൻസറികളിലും നിലവിൽ ഫാർമസിസ്റ്റ് തസ്തികകളിൽ ആളില്ല. കഞ്ചിക്കോട്, കുഴൽമന്ദം, ഷോളയൂർ, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിൽ കഴിഞ്ഞ ഏപ്രിൽ വരെ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിച്ചിരുന്നു. പിന്നീട് പിരിച്ചുവിട്ടു. പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിനാൽ പുതിയ നിയമനം വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ ഉത്തരവുള്ളതായി അറിയുന്നു. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ ആശ്വാസമായിരുന്നു. എന്നാൽ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനത്തിന് അധികൃതർ മുൻകൈയെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.