തൃശൂർ: ഹരിതകേരളം പദ്ധതി സംബന്ധിച്ച് മന്ത്രി വിളിച്ച അവലോകന യോഗത്തിൽ പങ്കെടുത്തത് രണ്ട് എം.എൽ.എമാർ മാത്രം. മന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിെൻറ ഭരണാധികാരി കൂടിയായ മേയറും യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി വി.എസ്.സുനിൽകുമാറിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി മരം പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ച് പിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിശോധനയും പരിപാലനവും ഉറപ്പ് വരുത്തണമെന്നും, വരും നാളുകളിൽ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഒക്ടോബർ രണ്ട് മുതൽ തുടങ്ങുന്ന ശുചീകരണ യജ്ഞത്തിനുള്ള ഒരുക്കം അടിയന്തരമായി തുടങ്ങണം. എം.എൽ.എമാരായ യു.ആർ.പ്രദീപ്കുമാർ, ബി.ഡി.ദേവസി എന്നിവരാണ് പങ്കെടുത്തത്. മന്ത്രി സുനിൽകുമാറിെൻറ മണ്ഡലം പ്രതിനിധീകരിക്കുന്ന തദ്ദേശ സ്ഥാപനത്തിെൻറ മേധാവി കൂടിയായ മേയർ അജിത ജയരാജനും പങ്കെടുത്തില്ല. കലക്ടർ എ.കൗശിഗൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.