യാക്കോബായ സഭ നേതൃത്വം ​െഎക്യത്തിന്​ തയാറാവണം ^മലങ്കര സഭ ഭദ്രാസനം

യാക്കോബായ സഭ നേതൃത്വം െഎക്യത്തിന് തയാറാവണം -മലങ്കര സഭ ഭദ്രാസനം തൃശൂർ: മലങ്കര സഭയിലെ പിളർപ്പിന്ന് അന്ത്യം കുറിക്കാൻ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഉൾക്കൊണ്ട് യാക്കോബായ സഭ നേതൃത്വം െഎക്യത്തിന് തയാറാവണമെന്ന് മലങ്കര ഒാർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനം ആവശ്യപ്പെട്ടു. ഉത്തരവ് 2002ന് മുമ്പ് ഉണ്ടായിരുന്ന എല്ലാ പള്ളികൾക്കും ബാധകമാണ്. അതിൽനിന്ന് ഒരു ഇടവകക്കും മാറി നിൽക്കാനാവില്ലെന്ന യാഥാർഥ്യം വിശ്വാസികൾ ഉൾക്കൊള്ളണമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ബേബി പോൾ പൂക്കുന്നേൽ പറഞ്ഞു. തർക്കത്തി​െൻറയും പിടിച്ചെടുക്കലി​െൻറയും അനൈക്യ പ്രവണതയുടെയും ശൈലി യാക്കോബായ സമൂഹ നേതൃത്വം ഉപേക്ഷിക്കണം. തെറ്റിദ്ധാരണ പരത്തി നീതി നിഷേധം തുടരാനാണ് നേതൃത്വം ശ്രമിക്കുന്നതെങ്കിൽ വിശ്വാസികൾ അത് തിരിച്ചറിയണം. അപ്രകാരം തയാറാകുന്ന എല്ലാ വൈദികർക്കും വിശ്വാസികൾക്കും തൃശൂർ ഭദ്രാസനം പിന്തുണ നൽകുമെന്ന് അേദ്ദഹം പറഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ബിജു െഎക്കരക്കുഴിയിൽ, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് ചെറിയാൻ, ജിജു വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.