ഭക്ഷ്യസുരക്ഷക്കൊപ്പം ജലസുരക്ഷയും ലക്ഷ്യം ^കൃഷിമന്ത്രി

ഭക്ഷ്യസുരക്ഷക്കൊപ്പം ജലസുരക്ഷയും ലക്ഷ്യം -കൃഷിമന്ത്രി തൃശൂർ: ഭക്ഷ്യസുരക്ഷ മാത്രമല്ല, ജലസുരക്ഷയും സർക്കാറി​െൻറ ലക്ഷ്യമാണെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ തരിശുരഹിത ജില്ല പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം ശുദ്ധജലത്തി​െൻറ കാര്യത്തിലും സ്വയംപര്യാപ്തത നേടണം. നിലവിലെ 1.92 ലക്ഷം ഏക്കര്‍ നെല്‍കൃഷി മൂന്നുലക്ഷം ഏക്കറായി വര്‍ധിപ്പിക്കും. ഇതോടെ നെല്ലുൽപാദനം 20 ലക്ഷം ടണ്‍ ആയി മാറ്റുമെന്നും മന്ത്രി പറഞ്ഞു. തരിശിട്ട പാടങ്ങളില്‍ കൃഷിയിറക്കുന്നതിനൊപ്പം ഒരുപ്പൂ നിലം ഇരുപ്പൂ ആക്കുന്നതും കരനെല്‍ കൃഷി പ്രോത്സാഹനവും ഉൽപാദന ക്ഷമത വര്‍ധിപ്പിക്കുന്നതും ലക്ഷ്യമാണ്. തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ഇതിനായി ലഭ്യമായ എല്ലാ ഫണ്ടുകളും ഏകോപിപ്പിക്കും. ചെറുധാന്യങ്ങൾ, കിഴങ്ങുകള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവഴി കേരള ജനതയുടെ ഭക്ഷ്യസംസ്‌കാരം തന്നെ മാറ്റുന്നതിനായി കൃഷി വകുപ്പ് നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബണ്ട്, തടയണ നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കർഷകരും കൃഷി ശാസ്ത്രജ്ഞരും തമ്മിലുള്ള സംവാദം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. കലക്ടർ ഡോ.എ. കൗശിഗൻ പദ്ധതി വിശദീകരിച്ചു. എം.എൽ.എമാരായ മുരളി പെരുെനല്ലി, കെ.രാജൻ, യു.ആർ. പ്രദീപ്, വി.ആർ. സുനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എം.സി.തിലകൻ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജെന്നി ജോസഫ്, കൗൺസിലർമാരായ കെ. മഹേഷ്, ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് വി.എ. മനോജ്കുമാര്‍, കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, കൃഷി അഡീഷനല്‍ ഡയറക്ടര്‍ എ.എ. പ്രസാദ്, കോള്‍ കര്‍ഷകസംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ്, ജനറല്‍ സെക്രട്ടറി എൻ. കെ. സുബ്രഹ്മണ്യന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ അബ്ദുൽ മജീദ് പെരുവാങ്കുഴിയില്‍ എന്നിവരും സംസാരിച്ചു. മൂന്ന് വർഷം കൊണ്ട് ജില്ലയിലെ തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കി തരിശ് രഹിത ജില്ലയാക്കി മാറ്റുന്നതാണ് പദ്ധതി. തരിശ് രഹിത ജില്ല പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി വി.എസ്.സുനിൽകുമാറും തമ്മിൽ മുഖാമുഖ സംഭാഷണവും ഒരുക്കി. മുഖാമുഖം പരിപാടിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.അനിത ചെറിയാൻ, ഡോ.സി നാരായണന്‍കുട്ടി, ഡോ.എ. ലത, ഡോ.മധു സുബ്രഹ്മണ്യന്‍ എന്നിവരാണ് മറുപടി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.