പള്ളിപ്പറമ്പുകളിൽ കൃഷി ആരംഭിക്കണം -മന്ത്രി തൃശൂർ: തരിശിട്ടിരിക്കുന്ന ക്ഷേത്രഭൂമികളിൽ കൃഷി ആരംഭിച്ചതു പോലെ പള്ളിപ്പറമ്പുകളിലും കൃഷി ചെയ്യണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കരുണ ട്രസ്റ്റിെൻറ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അനാഥ മന്ദിരങ്ങൾ കുറയുന്നുണ്ടെങ്കിലും വൃദ്ധമന്ദിരങ്ങൾ കൂടുകയാണെന്ന് ബിഷപ് പറഞ്ഞു. അനിൽ അക്കര എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. സി.എൻ.ജയദേവൻ എം.പി മുഖ്യാതിഥിയായിരുന്നു. മോൺ. തോമസ് കാക്കശേരി, ഫാ.ഡോ.നൈസൺ ഏലന്താനത്ത്, ഡോ.മേരി റെജീന, തോമസ് കൊള്ളന്നൂർ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.