സ്ത്രീ-പുരുഷ അസമത്വം രൂക്ഷമാവുന്നു -ഡോ. ശ്രീകല തൃശൂർ: സാമ്പത്തിക അസമത്വം വർധിക്കുന്നതിനൊപ്പം സ്ത്രീ-പുരുഷ അസമത്വവും രൂക്ഷമാവുകയാണെന്ന് കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുതലാളിത്ത വ്യവസ്ഥയുടെ ലാഭക്കൊതിയാണ് സ്ത്രീയെ വെറും ഉൽപന്നമാക്കി അവതരിപ്പിക്കുന്നതിെൻറ രാഷ്ട്രീയം. മൊത്തം അധ്വാന സമയത്തിൽ മൂന്നിൽ രണ്ട് സ്ത്രീകൾക്കാണ് സ്ഥാനമെങ്കിലും കൂലി കിട്ടുന്നത് പത്തിൽ ഒന്നാണ്. ഭരണഘടന ഉറപ്പു തരുന്ന വ്യക്തി സ്വാതന്ത്ര്യംപോലും നടപ്പാക്കപ്പെടുന്നില്ല. സ്ത്രീ അടങ്ങിയൊതുങ്ങി കഴിയേണ്ടവളാണെന്ന് പ്രചരിപ്പിക്കുന്നത് പൊതുരംഗത്തു നിന്നും അവരെ മാറ്റി നിർത്താനാണെന്നും ഡോ. ശ്രീകല പറഞ്ഞു. ചൂഷണാധിഷ്ഠിതമായ സമൂഹത്തെ പൊരുതി തോൽപിക്കേണ്ട കടമയാണ് ഏറ്റെടുക്കേണ്ടതെന്ന് ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ അഭിപ്രായപ്പെട്ടു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി സരളഭായ് അധ്യക്ഷത വഹിച്ചു. വനിത സബ് കമ്മിറ്റി കൺവീനർ കെ.കെ. രജിത മോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി ഷാജു ആൻറണി, വൈസ് പ്രസിഡൻറ് ആർ. മോഹന, കെ.എസ്. രമ, വനിത സബ് കമ്മിറ്റി ജോ. കൺവീനർ ഒാമന, ജില്ല കൺവീനർ ബിജി ദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.