വെങ്കിടങ്ങ്:- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തും സാക്ഷരത മിഷനും കുടുബശ്രീയും ചേർന്ന് ആദരിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, ജനപ്രതിനിധികളായ മേരി പ്രിൻസ്, ജിഷ പ്രമോദ്, രത്നവല്ലി സുരേന്ദ്രൻ, കെ.വി. വേലുക്കുട്ടി, സജ സാദത്ത്, മുംതാസ് റസാഖ്, ഗ്രേസി ജേക്കബ്, അഷ്റഫ് തങ്ങൾ, അപ്പു ചീരോത്ത്, ഷാജു അമ്പലത്ത് വീട്ടിൽ, പി.കെ. പത്മിനി, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ രാജീവ്, സാക്ഷരത മിഷൻ നോഡൽ പേരക് കെ.എം. വിജയശ്രീ, പ്രേരക്മാരായ ബിജോയ് പെരുമാട്ടിൽ, സി.എ. ജോൺസൻ, പഞ്ചായത്ത് സെക്രട്ടറി വി.എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.