പുന്നയൂര്‍ക്കുളം കോള്‍പടവ് കമ്മിറ്റി ഓഫിസ് കൃഷി മന്ത്രി സന്ദർശിച്ചു

പുന്നയൂര്‍ക്കുളം: കോള്‍ കൃഷി സംഘത്തി​െൻറ കാര്‍ഷിക ഉപകരണങ്ങള്‍ നശിക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാർ. പുന്നയൂര്‍ക്കുളം കോള്‍പടവ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കൃഷി ഉപകരണങ്ങള്‍ സഹകരണ ബാങ്കി​െൻറ െഷഡില്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27ന് കര്‍ഷകരും ബാങ്ക് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഒരു പെട്ടിയും പറയും മാത്രമാണ് െഷഡില്‍ വെച്ചിട്ടുള്ളത്. കൃഷി സംഘത്തി​െൻറ ഗോഡൗണ്‍ ബാങ്ക് കൈയേറിയതിനാലാണ് പെട്ടി, -പറ തുടങ്ങിയ ഉപകരണങ്ങള്‍ സമീപത്തെ െഷഡിൽ വെച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കര്‍ഷകര്‍ മന്ത്രിയോട് പരാതിപ്പെട്ടു. കൃഷി ഉപകരണങ്ങള്‍ സംരക്ഷിക്കപ്പെടണം. ബാങ്കുമായി സൗഹാർദനിലയിലാണെങ്കില്‍ അതേ സമീപനത്തില്‍ നീങ്ങും. ഇതു സംബന്ധിച്ച് പഞ്ചായത്തുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, കോള്‍പടവ് ഭാരവാഹികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സഹകരണ ബാങ്ക് നില്‍ക്കുന്ന സ്ഥലത്തി​െൻറ ഉടമസ്ഥതയെ ചൊല്ലി നേരത്തെ തര്‍ക്കം നിലനില്‍ക്കുണ്ട്. കോൾ കൃഷി കമ്മിറ്റിയുടെ കൃഷി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ബാങ്ക് കൈയടക്കിയെന്നാണ് കര്‍ഷകരുടെ ആക്ഷേപം. സംഘര്‍ഷത്തെത്തുടര്‍ന്ന് കര്‍ഷക സമിതി ഭാരവാഹികള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് കോടതിയെ സമീപിച്ചിട്ടുണ്ട്. സംഘര്‍ഷം സംബന്ധിച്ച് ബാങ്കി​െൻറ പരാതിയില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.