തൃശൂർ: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജി. ജയകൃഷ്ണെൻറ കാർ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ സാമൂഹികദ്രോഹികൾ കേടാക്കിയതിൽ സംഘടന ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. ഇഗ്നേഷ്യസ് ആൻറണി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല മേഖല പ്രസിഡൻറ് ഡോ. ജോബി തോമസ്, മ്യൂച്വൽ എയ്ഡ് ട്രസ്റ്റ് സംസ്ഥാന പ്രസിഡൻറ് ഡോ. റെജി എം. വർഗീസ്, ജില്ല സെക്രട്ടറി ഡോ. ഇ.എഫ്. വർഗീസ്, ഡോ. തോമസ് പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.