ഓടുന്ന കാറിൽ തീപിടിത്തം

തൃശൂർ: . ശനിയാഴ്ച വൈകീട്ട് പൂത്തോൾ റോഡിൽ റെയിൽവേ സ്റ്റേഷൻ ഗുഡ്സ് ഗോഡൗണിന് സമീപമാണ് സംഭവം. നടത്തറ പുതുശേരി ബൈജുവി​െൻറ ഭാര്യ സരിത ഓടിച്ച കാറിലാണ് അഗ്നിബാധയുണ്ടായത്. കാറി​െൻറ അടിഭാഗം ചൂട് അനുഭവപ്പെടുകയും ഉടൻ മുൻഭാഗത്ത് പുക ഉയരുകയും ചെയ്തതോടെ കാർ നിർത്തി. നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. കാറി​െൻറ മുൻ ഭാഗം പൂർണമായും നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.