കുന്നംകുളം: നഗരസഭയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് റോഡ് പൊളിച്ച സംഭവത്തില്‍ നഗരസഭയും വാട്ടര്‍ അതോറിറ്റിയും തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായി. പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് മന്ത്രി എ.സി. മൊയ്തീന്‍ നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്നാണ് തര്‍ക്കത്തിന് പരിഹാരമായത്. ഇതിന്‍െറ ഭാഗമായി നഗരസഭ അധ്യക്ഷയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ റോഡ് പൊളിച്ചുണ്ടായ പത്തുലക്ഷം രൂപയുടെ നഷ്ടം മാര്‍ച്ച് 31നകം നല്‍കാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ചിറളയം റോഡ് പൊളിച്ചതിന്‍െറ എസ്റ്റിമേറ്റ് തുക നല്‍കാനാണ് തീരുമാനം. മൃഗാശുപത്രി മുതല്‍ കക്കാട് സ്കൂള്‍ സമീപം ടി.കെ. കൃഷ്ണന്‍ റോഡ് വരെയുള്ള 600 മീറ്റര്‍ റോഡിന്‍െറ ചെലവ് സംബന്ധിച്ച് പുതിയ എസ്റ്റിമേറ്റ് നല്‍കും. ഒന്നര കിലോമീറ്റര്‍ റോഡ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. ഫെബ്രുവരി 15നകം റോഡിലൂടെ പൈപ്പ് ഇടുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയാല്‍ നഗരസഭ ഫണ്ടില്‍ നീക്കിവെച്ചിട്ടുള്ള പത്തുലക്ഷം രൂപ ചെലവഴിച്ച് തകര്‍ന്ന റോഡ് റീടാറിങ് ചെയ്യും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചിറളയം റോഡില്‍ 800 മീറ്റര്‍ ദൂരം പുതിയ പൈപ്പ് സ്ഥാപിച്ചിരുന്നു. പിന്നീടുള്ള റോഡില്‍ പൈപ്പ് സ്ഥാപിക്കാന്‍ എത്തിയതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും മണ്ണുമാന്തിയും തടയുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. റോഡിന്‍െറ ശോച്യാവസ്ഥ മൂലം കാല്‍നട പോലും ദുസ്സഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.