ജിഷ്ണുവിന്‍െറ മൃതദേഹ പരിശോധന: സാധ്യത തേടുന്നു

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മൃതദേഹ പരിശോധനാ സാധ്യത പൊലീസ് ആരായുന്നു. ഇതുസംബന്ധിച്ച ആശയവിനിമയത്തില്‍ ബന്ധുക്കളും അനുകൂലമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബന്ധുക്കള്‍ അനുകൂല നിലപാടെടുത്താലും കോടതിയനുമതിയോടെ മാത്രമെ പരിശോധന സാധ്യമാവൂ എന്നതിനാല്‍ നിയമോപദേശത്തിനും, സാധ്യതകളിലേക്കും പൊലീസ് ഉടന്‍ കടക്കും. തെളിവുകളില്ളെന്ന കാരണത്താല്‍ പാതി നിലച്ച സാഹചര്യത്തിലായിരുന്ന കേസില്‍ അന്വേഷണം വീണ്ടും സജീവമായിട്ടുണ്ടെങ്കിലും എ.ഡി.ജി.പി നേരിട്ടത്തെി അന്വേഷണത്തെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് തലപ്പത്തെ അഴിച്ചുപണി അന്വേഷണത്തെ ബാധിക്കുമോയെന്ന ആശങ്കയുമുയരുന്നുണ്ട്. എ.എസ്.പി കിരണ്‍ നാരായണന്‍െറ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളില്‍ നിന്നുള്ള മൊഴിയെടുപ്പ് ചൊവ്വാഴ്ചയും തുടര്‍ന്നു. ഇതോടൊപ്പം കോളജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ ചില വിദ്യാര്‍ഥികള്‍ നേരിട്ടും അന്വേഷണ സംഘത്തെ സമീപിച്ചു. ജിഷ്ണുവിന്‍െറ മരണത്തിലുള്ള സൈബര്‍ പ്രതിഷേധം തുടരുകയാണ്. നെഹ്റു കോളജിന്‍െറ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പുറമെ പൊതു സൈറ്റായ വിക്കിപീഡിയയിലും പ്രതിഷേധം ചേര്‍ത്തിട്ടുണ്ട്. ജിഷ്ണുവിന്‍െറയും കോളജിന്‍െറയും ഫേസ്ബുക്ക് പേജിലും പ്രതിഷേധങ്ങള്‍ ഉണ്ട്. വിക്കിപീഡിയയില്‍ നെഹ്റുകോളജിന്‍െറ പേജില്‍ കോളജിനെക്കുറിച്ച് വിവരിക്കുന്ന അതേ അളവില്‍ തന്നെ ജിഷ്ണു സംഭവവും ഹാക്കര്‍മാര്‍ വിശദീകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കുള്ള ലിങ്ക് ആയി പേജില്‍ നല്‍കിയിരിക്കുന്നതും ജിഷ്ണു സംഭവവുമായി ബന്ധപ്പെട്ടവയാണ്.14 ലിങ്കുകളില്‍ പത്തോളം എണ്ണം ജിഷ്ണുവിന്‍െറ മരണവുമായി ബന്ധപ്പെട്ടതാണ്. ജിഷ്ണുവിന്‍െറ മരണത്തില്‍ നെഹ്റു കോളജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുമായി സൈബര്‍ സംഘത്തിന്‍െറ സന്ദേശങ്ങള്‍ യുട്യൂബില്‍ പ്രചരിക്കുന്നുണ്ട്. നെഹ്റു ഗ്രൂപ്പിന്‍െറ എല്ലാ രഹസ്യ വിവരങ്ങളും പുറത്ത് വിടുമെന്നും രാജ്യത്ത് നെഹ്റു കോളജുകള്‍ പോലെയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ആവശ്യമില്ളെന്നും വീഡിയോയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.