എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടിയില്‍ റേഷന്‍കടയില്‍നിന്ന് ഗോതമ്പ് മറിച്ചുകടത്തിയ സംഭവത്തില്‍ റേഷന്‍ കട ലൈസന്‍സികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റേഷന്‍കടയുടെ ലൈസന്‍സ് താലൂക്ക് സപൈ്ള ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു. വെള്ളറക്കാട് മനപ്പടിയിലെ എ.ആര്‍.ഡി 44 റേഷന്‍ കടയുടെ ലൈസന്‍സി വെള്ളറക്കാട് വാഴപ്പിള്ളി വീട്ടില്‍ ജോസഫ്, നടത്തിപ്പുകാരന്‍ പാഴിയോട്ടുമുറി മേലേപുറത്ത് വീട്ടില്‍ ശിവശങ്കരന്‍, എയ്യാല്‍ കുന്നത്തുവീട്ടില്‍ മോഹനന്‍ എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ പി.ഡി. അനൂപ്മോന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനപ്പടിയിലെ റേഷന്‍ കടയിലും ഇതിന്‍െറ നടത്തിപ്പുകാരന്‍ ശിവശങ്കരന്‍െറ ലൈസന്‍സിലുള്ള പാഴിയോട്ടുമുറിയിലെ എ.ആര്‍.ഡി 45 നമ്പര്‍ റേഷന്‍ കടയിലും വെള്ളിയാഴ്ച രാവിലെ തലപ്പിള്ളി താലൂക്ക് സപൈ്ള ഓഫിസര്‍ ടി. അയ്യപ്പദാസിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. സ്റ്റോക്കില്‍ ക്രമക്കേട് കണ്ടത്തെിയ മനപ്പടിയിലെ റേഷന്‍കടയുടെയും കേസിലുള്‍പ്പെട്ട നടത്തിപ്പുകാരന്‍െറ ലൈസന്‍സിയിലുള്ള പാഴിയോട്ടുമുറിയിലെ റേഷന്‍ കടയുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 7.30നാണ് മനപ്പടിയിലെ റേഷന്‍കടയില്‍നിന്ന് 50 കിലോ ഗോതമ്പ് രണ്ട് ചാക്കുകളിലായി കാറില്‍ കടത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടിയത്. കാറുടമ മോഹനന് ഗോതമ്പ് മറിച്ച് വില്‍ക്കാനായിരുന്നു ശ്രമം. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ എരുമപ്പെട്ടി പൊലീസ് റേഷന്‍ കട ലൈസന്‍സിയും കട നടത്തിപ്പുകാരനെയും കാറുടമയേയും കസ്റ്റഡിയിലെടുക്കുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.