വീട് കുത്തിത്തുറന്ന് 12.5 പവന്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍

കൊടുങ്ങല്ലൂര്‍: അരാകുളത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 12.5 പവന്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. കൊച്ചി മട്ടാഞ്ചേരി തുണ്ടിപീടികയില്‍ റിജാസാണ് (30) അറസ്റ്റിലായത്. കൂട്ടുപ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ശൃംഗപുരം അരാകുളം കളത്തില്‍ കമലോല്‍ഭവന്‍െറ വീട്ടില്‍ കഴിഞ്ഞ 15ന് പുലര്‍ച്ചെയായിരുന്നു മോഷണം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച കടലാസുതുണ്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്ന സമയത്ത് പരിസരത്ത് കണ്ട വാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. പ്രതികള്‍ കാറില്‍ സഞ്ചരിച്ച് വീടുകള്‍ നോക്കിവെച്ച് മോഷണം നടത്തുന്നവരാണ്. വീടിന്‍െറ പിറകുവശത്തുനിന്ന് ആയുധം സംഘടിപ്പിച്ച് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. ഇയാള്‍ ജ്വല്ലറി മോഷണം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ സി.ഐ പി.സി. ബിജുകുമാറിന്‍െറ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.ഐ ഇ.ആര്‍. ബൈജു, അഡീഷനല്‍ എസ്.ഐ മുകുന്ദന്‍, എ.എസ്.ഐ സി.എ. സാദത്ത്, എസ്.സി.പി.ഒ സിദ്ധാര്‍ഥന്‍, സി.പി.ഒമാരായ ഒ.എഫ്. ജോസഫ്, സന്തോഷ്, സി.ടി. രാജന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയുമായി മോഷണം നടന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.