തൃശൂര്‍: ദാഹം മാറ്റാന്‍ തൃശൂര്‍ നഗരത്തിന് സ്വന്തമായി വേണ്ടുവോളം കുളങ്ങളുണ്ട്, കിണറുകളുണ്ട്, ചിറകളുണ്ട്...എന്നിട്ടും എന്തേ അങ്ങുദൂരെ കിടക്കുന്ന പീച്ചി ഡാമിനെ ആശ്രയിക്കുന്നു. ഏറെ കാലമായുള്ള നഗരവാസികളുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഇത്തവണ വേനല്‍ ആരംഭിച്ചപ്പോഴേക്കും പീച്ചി ഡാമിലെ വെള്ളം ഭീതിതമാം വിധത്തില്‍ കുറഞ്ഞു. അധികൃതര്‍ കൈയും കെട്ടി നില്‍ക്കവേ വീണ്ടും ആ ചോദ്യം ഉയരുന്നു. എന്തുകൊണ്ട് നഗരത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗപ്രദമാക്കിക്കൂട. 179 കുളങ്ങളാല്‍ സമൃദ്ധമായിരുന്നു ഒരിക്കല്‍ കോര്‍പറേഷന്‍. ഇതിലിപ്പോള്‍ ഉപയോഗിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ബാക്കിയുള്ളതില്‍ ഭൂരിഭാഗവും നന്നാക്കിയെടുക്കാവുന്നതാണ്. കടുത്ത വേനലിനെവരെ അതിജീവിച്ച ചരിത്രമുള്ള കുളങ്ങളും കിണറുകളും അധികൃതരുടെ അവഗണന കാരണം വറ്റിത്തുടങ്ങി. പടിഞ്ഞാറ്, വടക്ക്, കിഴക്ക് ചിറകള്‍ പടവുകളുടെ അടിഭാഗം കണ്ടുതുടങ്ങി. തേക്കിന്‍കാട്ടിലെ കിണറുകളെയും ചിറകളെയും ശുദ്ധീകരിച്ചാല്‍ നഗരത്തിലുള്ളവര്‍ക്ക് വെള്ളംകുടി മുട്ടില്ല. നേരത്തേ വടക്കേച്ചിറയില്‍നിന്ന് വെള്ളമെടുക്കാന്‍ പദ്ധതി ഉണ്ടാക്കിയെങ്കിലും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. കൃഷി വ്യാപകമായി ഉണങ്ങാന്‍ തുടങ്ങി കര്‍ഷകര്‍ പ്രതിഷേധമാരംഭിച്ചതോടെയാണ് ഡാം 21 വരെ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതോടെ കുടിവെള്ള ആവശ്യത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. കടുത്ത വരള്‍ച്ചയെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും നഗരത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കാനോ പുതിയ പദ്ധതികള്‍ തുടങ്ങാനോ നടപടിയില്ലാത്തത് വലിയ പ്രത്യാഘാതത്തിലേക്കാവും കൊണ്ടത്തെിക്കുക. കരുവന്നൂര്‍ പുഴയില്‍നിന്ന് നഗരത്തിലേക്ക് വെള്ളമത്തെിക്കാനുള്ള നീക്കം ഒരു ഘട്ടത്തില്‍ തുടക്കമിട്ടതാണെങ്കിലും പാതി വഴിയില്‍ ഉപേക്ഷിച്ചു. പദ്ധതി വേണ്ടെന്ന് കോര്‍പറേഷന്‍ സര്‍ക്കാറിനെ അറിയിക്കുകപോലും ചെയ്തു. അനുഭവം പാഠമാകട്ടെ. അടുത്ത വേനലിന് മുമ്പെങ്കിലും നമുക്ക് നഗരത്തിലെ അമൂല്യ ജലസ്രോതസ്സുകള്‍ ശുചീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.