തൃശൂര്‍: കവി ഒ.എന്‍.വി. കുറുപ്പിന്‍െറ വേര്‍പാടിന് ഒരു വര്‍ഷം തികയുന്നതോടനുബന്ധിച്ച് ഈമാസം 13, 14 തീയതികളില്‍ സാഹിത്യ അക്കാദമി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെ സഹകരണത്തോടെ ചവറയില്‍ അനുസ്മരണവും സെമിനാറും നടത്തും. 13ന് രാവിലെ എട്ടിന് ഒ.എന്‍.വിയുടെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ പുഷ്പാര്‍ച്ചനയും ഒമ്പതിന് വികാസ് ഓഡിറ്റോറിയത്തില്‍ ഒ.എന്‍.വി കവിതകളുടെ ആലാപനമത്സരവും നടക്കും. വൈകീട്ട് 5.30ന് ഒ.എന്‍.വി സ്മൃതി സമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിക്കും. ഡോ. രാജു നാരായണസ്വാമി മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 14ന് 9.30ന് സെമിനാറില്‍ ഡോ. കെ.പി. മോഹനന്‍, ഡോ. എം.എ. സിദ്ദീഖ്, ഡോ. സി. ഉണ്ണികൃഷ്ണന്‍, ഡോ. പി. സോമന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്കാദമി അംഗം മങ്ങാട് ബാലചന്ദ്രന്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് സമാപന സമ്മേളനം നിര്‍വാഹക സമിതിയംഗം പ്രഫ. വി.എന്‍. മുരളി ഉദ്ഘാടനം ചെയ്യും. അതേസമയം, ഒ.എന്‍.വിയുടെ ജന്മഗൃഹം അക്കാദമി ഏറ്റെടുക്കുന്നത് സംബന്ധിച്ചോ സ്മാരകമാക്കുന്നതിനെക്കുറിച്ചോ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ളെന്ന് സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടായാല്‍ സാംസ്കാരിക വകുപ്പ് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.