തൃശൂര്‍: തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലെനിന്‍ ഭാരതി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മെര്‍ക്കു തൊടര്‍ച്ചിമലൈ’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവുമാണ് മികച്ച ചലച്ചിത്രത്തിനുള്ള കെ.ഡബ്ള്യു. ജോസഫ് പുരസ്കാരം. പബന്‍കുമാറിന്‍െറ മണിപ്പൂരി ചിത്രം ‘ലേഡി ഓണ്‍ ദി ലേക്ക്’, അക്ഷയ് സിങ്ങിന്‍െറ ഹിന്ദി ചിത്രം ‘പിങ്കി ബ്യൂട്ടി പാര്‍ലര്‍’, ജി. പ്രഭയുടെ സംസ്കൃത ചിത്രം ‘ഇഷ്ടി’ എന്നിവ പ്രത്യേക പരാമര്‍ശം നേടി. ഫലകവും സാക്ഷ്യപത്രവുമാണ് ഇവര്‍ക്കുള്ള പുരസ്കാരം. സുമിത്രഭാവെ ചെയര്‍മാനായ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. മത്സരവിഭാഗത്തിലെ പത്തു ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി വിലയിരുത്തി. വികസനപ്രവര്‍ത്തനങ്ങളും ആഗോളവത്കരണവും പശ്ചിമഘട്ട മലനിരകളിലെ ജീവിതത്തെ പിടിച്ചുലച്ചതും ചൂഷണം ചെയ്തതും കൃത്യമായ ചലച്ചിത്ര ഭാഷയില്‍ അവതരിപ്പിക്കാന്‍ ‘മെര്‍ക്കു തൊടര്‍ച്ചിമലൈ’ ക്കായതായി ജൂറി വിലയിരുത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചെറിയാന്‍ ജോസഫ് അവലോകനം നടത്തി. ജൂറി അംഗം എം.പി സുകുമാരന്‍ നായര്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം സംവിധായകന്‍ ലെനിന്‍ ഭാരതിക്ക് കെ.ഡബ്ള്യു. ജോസഫ് ട്രസ്റ്റ് ഭാരവാഹി മോഹന്‍ പോള്‍ കാട്ടൂക്കാരന്‍ സമ്മാനിച്ചു. പബന്‍ കുമാര്‍, അക്ഷയ്സിങ്, ജി. പ്രഭ എന്നിവര്‍ക്ക് ഷീല വിജയകുമാര്‍, കെ. രാജന്‍, ഡോ. സി.എന്‍. പരമേശ്വരന്‍ എന്നിവര്‍ പുരസ്കാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.