ദേശീയപാതയില്‍ സ്കൂളുകള്‍ക്ക് സമീപം വേഗനിയന്ത്രണം ഒരുക്കും

മണ്ണുത്തി: ദേശീയപാതയില്‍ സ്കൂളുകള്‍ക്ക് സമീപം വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ കെ. രാജന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. വാഹനങ്ങള്‍ക്ക് കാണും വിധം വെള്ള വരകള്‍ തെളിയിക്കുക, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവയും ഉടന്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. പ്രവൃത്തികളുടെ ഉത്തരവാദിത്തം ദേശീയപാത വികസന അതോറിറ്റി ഏറ്റെടുക്കണമെന്ന് യോഗം നിര്‍ദേശിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് പണി പൂര്‍ത്തിയാക്കണം. ഞായറാഴ്ച വൈകീട്ട് സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പരിശോധന നടത്തും. കുട്ടികളെ റോഡ് മുറിച്ചുകടത്താന്‍ ഗാര്‍ഡുകളെ നിയോഗിക്കും. പൊലീസിന്‍െറയും ഹോംഗാര്‍ഡുകളുടെയും ആവശ്യമെങ്കില്‍ പ്രത്യേകം പരിശീലനം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച പാണഞ്ചേരി പഞ്ചായത്ത് ഓഫിസില്‍ വീണ്ടും യോഗം ചേരും. പ്രധാനാധ്യാപകരും പി.ടി.എ പ്രതിനിധിയും പൊലീസും ജനപ്രതിനിധികളും പങ്കെടുക്കും. സ്കൂള്‍ സമയത്ത് ടിപ്പര്‍, ടോറസ് വാഹനങ്ങള്‍ ഓട്ടം നിര്‍ത്തണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. അസി. കമീഷണര്‍ വാഹിദ്, ആര്‍.ടി.ഒ അജിത്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അനിത, സ്കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.