തൃശൂര്‍: പീഡനത്തിനിരയായ ബധിര യുവതിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി. പീഡനത്തിന് ഇരയായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വലപ്പാട് സ്വദേശിനിയുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ചാണ് ഉത്തരവ്. സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും കലക്ടറും ഉചിത നടപടി സ്വീകരിക്കണം. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കമീഷന്‍ വിലയിരുത്തി. പെണ്‍കുട്ടിയെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും പ്രതിയെ വലപ്പാട് പൊലീസ് അവിടെ അന്വേഷണത്തിന് എത്തിക്കുകയും ചെയ്തത് സംബന്ധിച്ച വാര്‍ത്തകള്‍ കമീഷന്‍ വിലയിരുത്തി. ഇത് വാര്‍ഡിലെ മറ്റു രോഗികളും കൂട്ടിരിപ്പുകാരും ഇരയെ തിരിച്ചറിയാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്ന് ബെന്നി എം. കോടിയാട്ടില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിയില്‍നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍നിന്നും കമീഷന്‍ വിശദീകരണം തേടി. യുവതിയുടെ അന്തസ്സിനും സ്വകാര്യതക്കും ഭംഗം വരുത്തുന്ന ഒരു നടപടിയും ചികിത്സാ ഘട്ടത്തില്‍ ഉണ്ടായിട്ടില്ളെന്ന് ഇരുവരും കമീഷനെ അറിയിച്ചു. വനിതാ ഡോക്ടറുടെ നേതൃത്വത്തില്‍ ഇരയെ ഐ.സി.യുവിലും ലേബര്‍ റൂമിലും പ്രവേശിപ്പിച്ചാണ് പരിശോധന നടത്തിയത്. ഇരയുടെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടത് നിയമവാഴ്ചയുള്ള സമൂഹത്തിന്‍െറ ആവശ്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതിലുണ്ടാകുന്ന വീഴ്ചകള്‍ മനുഷ്യാവകാശ ലംഘനമാവും. ഇരയുടെ പേരും വിലാസവും വെളിപ്പെടുത്തുന്നത് കുറ്റമാണ്. പരസ്യമായ തെളിവെടുപ്പ് നടത്തിയെന്ന ആക്ഷേപം അധികൃതര്‍ പ്രതിരോധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വിശ്വസനീയ മറുപടി പൊലീസ് നല്‍കിയിട്ടില്ളെന്ന് കമീഷന്‍ വ്യക്തമാക്കി. ബധിരയും മൂകയുമായ യുവതിയുടെ കാര്യത്തില്‍ ഇതൊക്കെ മതിയെന്ന് അധികൃതര്‍ തൃപ്തിപ്പെടുന്നുണ്ടാകുമെന്നും കമീഷന്‍ നിരീക്ഷിച്ചു. ജില്ല പൊലീസ് മേധാവി കമീഷന് നല്‍കിയ വിശദീകരണം നിയമപരമാണോ എന്ന് തൃശൂര്‍ റേഞ്ച് ഐ.ജി പരിശോധിക്കണം. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെയും ആശുപത്രി അധികൃതരുടെയും വിശദീകരണം കൂടി വിലയിരുത്തി ഐ.ജി നീതിപൂര്‍വ തീരുമാനമെടുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.