കോള്‍കര്‍ഷകര്‍ ജലസേചന ഓഫിസ് ഉപരോധിച്ചു; എന്‍ജിനീയറെ തടഞ്ഞു വെള്ളമത്തെിക്കാന്‍ നടപടിയെന്ന് മന്ത്രി

തൃശൂര്‍: വിളവെടുപ്പ് അടുത്ത പുല്ലഴി കോള്‍പടവില്‍ വെള്ളമത്തൊത്തതില്‍ പ്രതിഷേധിച്ച് ജലസേചന ഓഫിസില്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇറിഗേഷന്‍ എന്‍ജിനീയറെ തടഞ്ഞുവെച്ചു. വെള്ളമത്തെിക്കാന്‍ നടപടി സ്വീകരിക്കുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ചിമ്മിനി ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളം പുല്ലഴി കോള്‍പടവിന്‍െറ വടക്കുകിഴക്കന്‍ ചാലില്‍ എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ബുധനാഴ്ച രാവിലെ 11ന് കോള്‍പടവ് പ്രസിഡന്‍റ് ഗോപിനാഥന്‍ കോളങ്ങാട്ടിന്‍െറ നേതൃത്വത്തിലാണ് കര്‍ഷകര്‍ ചെമ്പുക്കാവിലെ ഓഫിസിലത്തെിയത്. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിരുത്തരവാദ മറുപടിയാണ് ലഭിച്ചത്. ചാല്‍ വൃത്തിയാക്കുന്ന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കിയതോടെ അധികൃതര്‍ ഉരുണ്ടുകളിച്ചു. ഇതോടെ കര്‍ഷകര്‍ കുത്തിരിപ്പ് തുടങ്ങുകയായിരുന്നു. എന്‍ജിനീയര്‍ ഹെലനെ തടഞ്ഞുവെക്കുകയും ചെയ്തു. കോള്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ്, സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍, ഡി.സി.സി പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ എന്നിവര്‍ സ്ഥലത്തത്തെി. ഓഫിസറും ജീവനക്കാരുമായി സംസാരിച്ചതോടെ കര്‍ഷക അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ളെന്ന് വ്യക്തമായി. വകുപ്പ്മന്ത്രി മാത്യു ടി. തോമസുമായി പ്രതാപന്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഇറിഗേഷന്‍ ഓഫിസില്‍ വിളിച്ച് ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് 2.30 ഓടെയാണ് കര്‍ഷകര്‍ പിരിഞ്ഞുപോയത്. ഒപ്പം എന്‍ജിനീയര്‍ കോള്‍പടവ് സന്ദര്‍ശിക്കുകയും ചെയ്തു. തുറന്നുവെച്ച അടാട്ട് കഴ അടക്കാനും അടിക്കഴകള്‍ കുറക്കാനും തീരുമാനിച്ചു. പുല്ലഴി വലിയപാലത്തിന് സമീപം രണ്ടു കിലോമീറ്റര്‍ ചാലിലെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 14ന് കോള്‍പടവ് കമ്മിറ്റി ജലസേചന ഓഫിസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ നടപടി ഇല്ലാത്തതിനാല്‍ കലക്ടറെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, കരാര്‍ നടപടി അടക്കം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായില്ല. ഇതോടെ ചിമ്മിനിയില്‍നിന്ന് തുറന്ന വെള്ളം വഴിമാറി അടാട്ട് മേഖലയിലേക്ക് പോകുകയാണ്. 900 ഏക്കര്‍ കോള്‍നിലമാണ് പുല്ലഴിയിലുള്ളത്. ഇതില്‍ വടക്കുകിഴക്കന്‍ ചാലിനോട് ചേര്‍ന്ന 300 ഏക്കറിലാണ് വെള്ളം ലഭിക്കാത്തതിനാല്‍ കൃഷി നശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.