ചാവക്കാട്: . മുനക്കകടവ് അഴിമുഖം റോഡില്‍ പൊള്ളക്കായി അഷറഫിെൻറ മകന്‍ മിഗ്ദാദിനാണ് ബ്ലാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ഗള്‍ഫ് ലൈഫ് ലൈൻ ചാരിറ്റി പ്രവർത്തകർ ചികിത്സക്കായി സാമ്പത്തിക സഹായം നൽകിയത്. ഹൃദയ വാൽവിന് അസുഖം ബാധിച്ച് രണ്ടുവര്‍ഷത്തിലധികമായി ചികിത്സ നടത്തുന്ന മിഗ്ദാദിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാർ നിര്‍ദേശിച്ചിട്ടുള്ളത്. വൻ സാമ്പത്തിക ചെലവ് വരുന്ന ശസ്ത്രക്രിയക്ക് മത്സ്യതൊഴിലാളിയായ അഷറഫ് പ്രയാസപ്പെടുകയായിരുന്നു. നാട്ടുകാരുടെയും മറ്റും സഹായത്തോടെ മിഗ്ദാദിെൻറ ശസ്ത്രക്രിയക്കുള്ള സാമ്പത്തികം സ്വരൂപിക്കുന്ന പരിശ്രമത്തിലാണ് കുടുംബം. മുഹമ്മദന്‍സ് ഗള്‍ഫ് ചാരിറ്റി പ്രസിഡൻറ് കെ.വി. ഷഹീര്‍, വി.കെ. ഉസ്മാന്‍, പഞ്ചായത്ത് അംഗം അഷ്‌ക്കറലി മുനക്കകടവ്, ഭാരവാഹികളും അംഗങ്ങളുമായ റാഫി വലിയകത്ത്, പി.വി. റിയാസ്, പി.വി. ദില്‍ദാര്‍, വി.കെ. നിസാര്‍, പി.വി. റഊഫ്, ഹുസൈന്‍, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.