ക്ഷേത്രാങ്കണത്തിലെ പച്ചക്കറി കൃഷി വിളവെടുത്തു

കൊടുങ്ങല്ലൂർ: ക്ഷേത്രാങ്കണത്തിലിറക്കിയ പച്ചക്കറി കൃഷി വിളവെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചികുളം ഗ്രൂപ് ശൃംഗപുരം ദേവസ്വത്തി​െൻറ ശൃംഗപുരം ശിവക്ഷേത്രാങ്കണത്തിലാണ് പച്ചക്കറി കൃഷി ഇറക്കിയത്. മൂന്നേക്കറോളം സ്ഥലത്ത് ചെയ്ത കൃഷി ജീവനക്കാരാണ് പരിപാലിച്ചത്. മഞ്ഞൾ, ചേന, പയർ, വഴുതന, മരച്ചീനി എന്നിവക്കൊപ്പം കരനെല്ലുമുണ്ട്. വിളവെടുപ്പ് ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. സുദർശനൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസി. കമീഷണർ വിദ്യാസാഗർ, ദേവസ്വം ഒാഫിസർ രാജ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.