തൃശൂർ: ഗുണ്ട കണിമംഗലം ചിറ്റിലപ്പിള്ളി ജസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. 2006 ഒക്ടോബർ 10ന് പനമുക്കിൽ വെച്ച് ജസ്റ്റിൻ വെേട്ടറ്റ് കൊല്ലപ്പെടുകയായിരുന്നു. രണ്ടാംപ്രതി കണ്ണൻ , മൂന്നാംപ്രതി റോയ്, നാലാം പ്രതി ജിജിത്ത് , ആറാം പ്രതി ഷിജോ എന്നിവരെയാണ് തൃശൂർ അഡീഷനൽ ജില്ല കോടതി വെറുതെവിട്ടത്. കേസിലെ ഒന്നാം പ്രതി ബിജു വിചാരണ നേരിട്ടിട്ടില്ല. അഞ്ചാംപ്രതി സോണി മരിച്ചു. ജസ്റ്റിനെ കൊലപ്പെടുത്തുന്നതിന് മാസം മുമ്പ് ജസ്റ്റിെൻറ നേതൃത്വത്തിൽ ബിജുവിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. ഇതിെൻറ പ്രതികാരത്തിലായിരുന്നു ജസ്റ്റിനെ കൊലപ്പെടുത്തിയത്. പിന്നീട് സോണിയെയും കൊലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.