മൗന ഉപവാസവുമായി ഹിരോഷിമ ദിനാചരണം

വാടാനപ്പള്ളി: കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ഹിരോഷിമ ദിനത്തിൽ ഏകദിന മൗന ഉപവാസം നടത്തി. വാടാനപ്പള്ളി പഞ്ചായത്തിന് മുന്നിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. കവി പി.എൻ. ഗോപീകൃഷ്ണൻ, പ്രിൻസിപ്പൽ വി.എ. ബാബു, എൻ.എസ് പ്രോഗ്രാം ഓഫിസർ എം.ജി. വസന്തകുമാരി, കെ.വി. അലീഷ, എൻ.കെ. സുരേഷ് കുമാർ, വി.ഡി. സന്ദീപ് എന്നിവർ സംസാരിച്ചു. 'ഭൂമിയിൽ സമാധാനം ഉണ്ടാകട്ടെ' സന്ദേശവുമായി കമലാ നെഹ്റു സ്കൂളിലെ ചിത്രകാരി ഗോപിക നന്ദനയുടെ തത്സമയ ചിത്രരചന, പി.എ. മുംതാസ് , വി.എസ്. അഞ്ജലി എന്നിവരുടെ ഐക്യദാർഢ്യ കവിതാ ആലാപനം എന്നിവയുമുണ്ടായി. അധ്യാപകരായ ഇ.വി. വിമജ, കെ.എം. ജ്യോത്സ്ന, അനു രാധാകൃഷ്ണൻ, എൻ.എസ്.എസ് വളൻറിയർമാരായ ഡിക്സൺ, കെ.എസ്. സുകുമാരൻ, എൻ.എസ്. അമൽ, ആതിര ദേവദാസ്, മഞ്ജിമ മനു, സി.എ. അശ്വതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.