നീര്‍മാതളത്തണലില്‍ എഴുത്തുകാരികളുടെ സംഗമം

പുന്നയൂര്‍ക്കുളം: സാഹിത്യ അക്കാദമി പുന്നയൂര്‍ക്കുളം കമല സുരയ്യ സമുച്ചയത്തില്‍ സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും എഴുത്തുകാരികളുടെ സംഗമം സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യരംഗത്തെ 60 ഓളം പേര്‍ പങ്കെടുക്കും. സെമിനാറുകള്‍, നാടകം, ഡോക്യുമ​െൻററി പ്രദർശനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, ഭരണസമിതി അംഗം ബി.എം. സുഹറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ ഷഹീര്‍, യു.എം. ഫാരിഖ്, കെ.ബി. സുകുമാരന്‍, ചോ മുഹമ്മദുണ്ണി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എയെയും കൺവീനറായി എ.ഡി. ധനീപിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.