എരുമപ്പെട്ടി: രാഹുൽ ഗാന്ധിക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും, സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.ഐ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി. കേശവൻ അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.കേശവൻ നേതൃത്വം നൽകി. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ.ശിവശങ്കരൻ, വി.കെ. രഘു , മണ്ഡലം പ്രസിഡൻറ് എം.കെ.ജോസ്, അമ്പലപ്പാട്ട് മണികണ്ഠൻ, യൂത്ത് കോൺഗ്രസ് പാർലമെൻറ് വൈസ് പ്രസിഡൻറ് ഷാനവാസ്, പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.