തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് ഒക്ടോബറിൽ തുടക്കമാകും. മൂന്നുതലത്തിലായി നടക്കുന്ന കോൺഗ്രസിെൻറ ആദ്യഘട്ടമായ ജില്ല തല മത്സരങ്ങളാണ് ഒക്ടോബറിൽ ആരംഭിക്കുക. ഒക്ടോബർ 24 നും നവംബർ നാലിനുമിടയിൽ ജില്ലതല മത്സരങ്ങൾ പൂർത്തിയാക്കാൻ ജില്ല കോഓഡിനേറ്റർമാർക്ക് നിർദേശം നൽകിയതായി സ്റ്റേറ്റ് കോഓഡിനേറ്റർ ഡോ. കമലാക്ഷൻ കോക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല മത്സരങ്ങൾ നവംബർ 16, 17 തീയതികളിൽ തൃശൂരിലെ കേരള വന ഗവേഷണ കേന്ദ്രത്തിൽ നടക്കും. ഡിസംബർ 27 മുതൽ 31 വരെയാണ് ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്. 2012 മുതൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിെൻറ കേരളത്തിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 2017 ഡിസംബർ 31ന് 10 വയസ്സ് തികഞ്ഞവരും 17 വയസ്സ് തികയാത്തവരുമായ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. 10 മുതൽ 14 വയസ്സുവരെയുള്ളവർ ജൂനിയർ വിഭാഗം, 14 മുതൽ 17 വയസ്സുവരെയുള്ളവർ സീനിയർ വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. െതരഞ്ഞെടുക്കുന്ന മികച്ച 16 േപ്രാജക്ടുകൾക്ക് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാന തലത്തിൽ വിജയിക്കുന്ന മൂന്ന് േപ്രാജക്ടുകളുടെ ടീച്ചർ ഗൈഡുമാർക്കും അവാർഡ് നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങൾ www.ncsc.co.in ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.