പഞ്ചവാദ്യപ്പെരുമ ഇനി ഇളമുറക്കാരിലൂടെ

മാള: കുഴൂർ നാരായണ മാരാരുടെ സ്മരണക്കായുള്ള കുഴൂർ ഫൗണ്ടേഷ​െൻറ കീഴിൽ പഞ്ചവാദ്യം അഭ്യസിച്ച വാളൂർ നായർ സമാജം ഹൈസ്കൂളിലെ 18 വിദ്യാർഥികൾ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അന്നമനട മുരളീധര മാരാരുടെ കീഴിൽ പരിശീലനം നേടിയ അമ്പതോളംപേർക്കൊപ്പമാണ് എട്ട് പെൺകുട്ടികളടക്കം 18 കുട്ടികൾ അരങ്ങേറ്റം നടത്തുക. ഫൗണ്ടേഷൻ രക്ഷാധികാരി സരസ്വതിയും പരിശീലനം നേടിയവരിൽപെടും. ഈ ബാച്ചിൽ പരിശീലനം നേടിയ അമ്പതുപേരിൽ 20പേർ പെൺകുട്ടികളാണ്. പഞ്ചവാദ്യ കുലപതി കുഴൂർ നാരായണ മാരാരുടെ നാട്ടിൽ പഞ്ചവാദ്യകലയിലേക്ക് ഇതാദ്യമായാണ് പുതിയ തലമുറ ചുവടുെവക്കുന്നത്. ഈ മാസം 11ന് കൊരട്ടി പഞ്ചായത്ത് ഹാളിലാണ് അരങ്ങേറ്റം. കഴിഞ്ഞ വേനലവധിക്കാലത്താണ് വിദ്യാർഥികൾ പരിശീലനം തുടങ്ങിയത്. വാദ്യകലാരംഗത്തെ നിരവധി വിദഗ്ധരും മുൻ പ്രധാനാധ്യാപകൻ ദീപു മംഗലം ഉൾപ്പെടെയുള്ളവരും ഇവർക്ക് പ്രോത്സാഹനം നൽകി. പോസ്റ്റ് ഓഫിസ് റോഡിലെ മലിനജലം; നടപടിയുമായി പഞ്ചായത്ത് മാള: ടൗണിലെ പോസ്റ്റ് ഓഫിസ് റോഡിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ മാള പഞ്ചായത്ത് നടപടി തുടങ്ങി. 'മാധ്യമം' വാർത്തയെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശുചിമുറികളില്‍നിന്നുമുള്ള മലിനജലം ഒഴുക്കുന്നത് തടയാനായി നടപടി സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളില്‍ എത്തി അധികൃതർ നിര്‍ദേശം നല്‍കി. ശുചിമുറിയില്‍നിന്നുള്ള ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും മലിനജലം ശേഖരിച്ചുവെക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് നിർേദശിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപെത്ത സ്മാര്‍ട്ട് സ​െൻററിലെ നിരവധി സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മലിനജലത്തി‍​െൻറ സ്രോതസ്സും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാൻഡ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസ് റോഡിലേക്ക് നിരന്തരം മലിനജലം ഒഴുകിയെത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.