എം. അലിയാർകുട്ടിക്ക്​ സ്വീകരണം

കൊടുങ്ങല്ലൂർ: ഉന്നത വിദ്യാഭ്യാസത്തിനായി സാമുദായിക സംവരണത്തിന് ക്രീമിെലയർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നിവേദനം നൽകി അനുകൂല ഉത്തരവ് സമ്പാദിച്ച െമക്ക സംസ്ഥാന പ്രസിഡൻറ് എം. അലിയാർകുട്ടിക്ക് കൊടുങ്ങല്ലൂരിൽ പൗരസ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസേമ്മളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സ്വീകരണത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ അലയാർകുട്ടിക്ക് ഉപഹാരം നൽകും. ഭാരവാഹികളായ പി.എ. സീതി, എൻ.എസ്. ഷൗക്കത്ത്, എ.എം. അബ്ദുൽ ജബ്ബാർ, എം. ഉസ്മാൻ, കെ.കെ. കബീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.