തൃശൂര്‍: ദലിത് ജനവിഭാഗങ്ങൾെക്കതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യവുമായി ഭൂ അധികാര സമിതി െഎ.ജി ഒാഫിസ് മാർച്ച് നടത്തി. പൊലീസിെന ഉപയോഗിച്ച് ഭരണകൂടം നടപ്പാക്കിയ ജാതിക്കൊലയാണ് വിനായകിെൻറ മരണം. പാവറട്ടി പൊലീസ് സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കേസെടുത്ത് സർവിസിൽനിന്ന് പുറത്താക്കണം. വിനായകിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുയർന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവിധ സംഘടനാ പ്രതിനിധികൾ മാർച്ചിന് െഎക്യദാർഢ്യവുമായെത്തി. സ്വരാജ് റൗണ്ടില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ പൊലീസ് തടഞ്ഞു. മകെൻറ മരണത്തിൽ നീതി ലഭിക്കുന്നതിന് എല്ലാവരും ഒപ്പമുണ്ടാകണമെന്ന് വിനായകിെൻറ പിതാവ് കൃഷ്‌ണന്‍കുട്ടി പറഞ്ഞു. തെൻറ അനുജന്‍ എന്തുതെറ്റാണ് ചെയ്‌തതെന്ന് പൊലീസുകാര്‍ വ്യക്തമാക്കണമെന്ന് വിനായകിെൻറ സഹോദരൻ വിഷ്‌ണു ചോദിച്ചു. ഇനിയും കണ്ണീര് വറ്റാത്ത അമ്മയടക്കമുള്ള തങ്ങളുടെ കുടുംബം അനാഥമായെന്നും വിഷ്‌ണു പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കുംവരെ വിശ്രമമില്ലെന്ന് പിതാവും സഹോദരനും പറഞ്ഞു. എം. ഗീതാനന്ദെൻറ നേതൃത്വത്തില്‍ ഐ.ജിക്ക് നിവേദനം നല്‍കി. ഡി.എച്ച്.ആർ.എം ചെയര്‍പേഴ്‌സൺ സലീന പ്രക്കാനം, ആർ.എം.പി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്, ആർ.കെ. ആശ, മാര്‍ട്ടിന്‍ ഊരാളി, രാജേഷ് അപ്പാട്ട് (സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാർ), കെ.കെ. ഷാജഹാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) സി.എ. അജിതന്‍ (പോരാട്ടം), ആരിഫ് മുഹമ്മദ് (സോളിഡാരിറ്റി), മിർസാദ് റഹ്മാൻ, കെ.കെ. അഫ്സൽ, അനൂപ് വി.ആര്‍. (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), ഐ. ഗോപിനാഥ്, ശരത് ചേലൂര്‍, ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. നരേന്ദ്ര മോദി സർക്കാറിെൻറ സംഘ്പരിവാർ നിലപാടുകൾ പിണറായി പിന്തുടരുന്നു -എം. ഗീതാനന്ദൻ തൃശൂർ: ദലിതുകളെ കൊന്നൊടുക്കുന്ന നരേന്ദ്രമോദി സർക്കാറിെൻറ സംഘ്പരിവാർ നിലപാടുകളാണ് പിണറായി സര്‍ക്കാറും പിന്തുടരുന്നതെന്ന് ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍. സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ.ജി ഓഫിസ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതുകളടക്കമുള്ള പാര്‍ശ്വവത്‌കൃതരെ അടിച്ചമര്‍ത്തുകയോ കൊല്ലുകയോ ചെയ്യുന്ന ഫാഷിസ്റ്റ് രീതിയാണ് കേരളത്തിലും സംഭവിക്കുന്നത്. രാജ്യത്ത് ഫാഷിസം ശക്തമാകുന്ന ഘട്ടത്തിൽ ഇടതുപക്ഷവും അതേ നയങ്ങള്‍ തുടരുന്നുവെന്നത് ഫാഷിസത്തിന് വളരാനുള്ള സാഹചര്യം ഒരുക്കലാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസും എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും നീതിരഹിതമായ നിലപാടുകളാണ് അനുവര്‍ത്തിക്കുന്നത്. മറ്റു മേഖലകളില്ലെന്നപോലെ പൊലീസ് സംവിധാനത്തിലെ വംശീയതയുടെ പ്രകടനമാണ് വിനായകിെൻറ കാര്യത്തിലും വെളിപ്പെടുന്നത്. വിനായകിനുനേരെയുണ്ടായത് പൊലീസ് വകുപ്പിലെ ജാതിവെറിയുടെ തുടര്‍ച്ചയാണ്. ദലിതരുടെയും ആദിവാസികളുടെയും നേരെ മാത്രമാണ് ഇത്രയധികം പൊലീസ് ഭീകരത ഉണ്ടാകുന്നത്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയ െപാലീസുകാരുടെയെല്ലാം സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് പൊതുജനസമക്ഷം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ജാതിക്കെതിരായ പോരാട്ടവും സമൂഹത്തെ നവീകരിക്കുന്ന പ്രവര്‍ത്തനവുമായി വിനായകിെൻറ കുടുംബത്തിന് നീതി ലഭിക്കുന്നതിനുള്ള പോരാട്ടം കൂടി വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.