അധ്യാപക പരിശീലനം ബഹിഷ്കരിക്കുമെന്ന് കെ.പി.എസ്.ടി.എ

തൃശൂർ: ആറാം പ്രവൃത്തിദിനത്തിലെ ക്ലസ്റ്റർ പരിശീലനത്തിനെതിരെ അധ്യാപകർ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ശനിയാഴ്ച നടക്കുന്ന അധ്യാപക പരിശീലനം ബഹിഷ്കരിക്കും. അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ പിൻവലിക്കുക, ബ്രോക്കൺ സർവിസ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്ലസ്റ്റർ ബഹിഷ്കരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ പ്രസിഡൻറ് വി.എസ്. അബ്്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ജെയ്സൺ, ട്രഷറർ ടി.യു. ജെയ്സൺ, ടി.എ. ബാബുദാസ്, പി.യു. വിൽസൺ, സി.എൻ. വിജയകുമാർ, ടി.എ. ഷാഹിദ, എ.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.